Sep 9, 2010

സീരീസ്‌ പരീഷകളുടെ ഓര്‍മയ്ക്ക്


ഒരാഴ്ചത്തെ അവധിക്കു വീട്ടില്‍ വന്നതാണ്‌ ഞാന്‍. ഉറങ്ങിയും ടി. വി കണ്ടും മടുത്തു. പുറത്തേക്ക് ഇറങ്ങാമെന്ന് വെച്ചാല്‍ ഈ മഴ ഒട്ടു സമ്മതിക്കുന്നും ഇല്ല... പിന്നെ ഉള്ള ഒരു ഹോബി , തപ്പലാണ്. അടുക്കളയിലെ പത്രങ്ങളില്‍ ഒന്നും ഇനി ഒരു bakery പലഹാരവും മിച്ചം ഇല്ല..അപ്പോള്‍ അടുക്കളയില്‍ കിടന്നു കറങ്ങിയിട്ട് ഒരു കാര്യോം ഇല്ല.. ഈ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഉപ്പേരീം മിച്ചറും ഒക്കെ തിന്നുമ്പം ഉള്ള ആ സന്തോഷം പറഞ്ഞറിയിക്കാന്‍ മേല... പഷേ എന്റെ അമ്മേം പഠിച്ചു പോയി... ഇപ്പോള്‍ ഒരു പലഹാരവും ഒളിച്ചു വെക്കാറില്ല..എല്ലാം കാണാവുന്ന മാതിരി     മേശപ്പുറത്തൊക്കെ ഉണ്ടാവും .   ഈ മര്യാദക്ക് ഒക്കെ കഴിച്ചാല്‍ എന്തോന്ന് രസം? അതോണ്ട്‌ ഞാന്‍ തീറ്റ അങ്ങ് കുറച്ചു..ഇനി ഇപ്പോള്‍ , മുകളിലെ പത്തായത്തിനകത്ത് പോയി തപ്പാം... എന്തേലും സൂത്ര മാലികള്‍ ഒക്കെ കാണും അതില്‍.. ഉണ്ട്... കൊറേ പഴയ നോട്ട് ബുകുകളും പത്രക്കടലാസും , പഴയ കൊറേ ആന്‍സര്‍ പേപ്പറും  ഉണ്ട്..
വേട്ട വളയന്ടെയും ചിതലിന്ടെയും ആക്രമണത്തില്‍ അവയൊക്കെ നശിച്ചു തുടങ്ങിയിരിക്കുന്നു... എന്തായാലും, നന്നായി...ഒരു അഞ്ചാറ് കൊല്ലം പിറകിലേക്ക് ഒരു യാത്ര തരപ്പെട്ടു.


2002 - 2006 കാലഘട്ടത്തിലാണ് RIT എന്ന മഹത്തായ കോളേജില്‍ ഞങ്ങള്‍ 67 മഹാത്മാക്കള്‍ പഠിച്ചിരുന്നത്..പരീഷകള്‍ എഴുതി കൈ തെളിഞ്ഞ കാലം..
ഒരു semester നിടയില്‍ എന്തോരം പരീഷകളാണ്.. university എക്സാം നു പുറമേ,ഫസ്റ്റ് സീരീസ്‌, സെക്കന്റ്‌ സീരീസ്‌  , പിന്നെ സീരീസ്‌ ന്റെ retest .പിന്നെ retest ന്റെ retest .. അങ്ങനെ പരീഷകളുടെ ഒരു പൂരം..    ഈ കുഞ്ഞി പരീഷകള്‍ക്ക് പിള്ളേരോ(ചില ബുദ്ധിജീവികള്‍ ഒഴിച്ചു) teachers ഓ  അധികം ഗൌരവം ഒന്നും കല്‍പ്പിക്കാത്ത കൊണ്ടാണോ അതോ ചെലവു ചുരുക്കല്‍ പരിപാടിയുടെ ഭാഗമായാണോ എന്ന് അറിഞ്ഞു കൂടാ, കിട്ടുന്ന പേപര്‍ ഒക്കെ 'നോട്ടീസ്' പേപര്‍ പോലെ ഉള്ളവ ആയിരുന്നു...പച്ച , മഞ്ഞ, നീല എന്നിങ്ങനെ ബഹു വര്‍ണ കടലാസിലുള്ള എഴുത്ത് ഒരു രസം തന്നെയാണ്.. 2 പേപര്‍ അടിച്ചു മാറ്റാമെങ്കില്‍ ഈ circuit diagram ത്തിലെ transistor വലത്തോട്ടാണോ ഇടത്തോട്ടാണോ , capacitor ഉമായാണോ resistor ഉം ആയാണോ  കൂട്ടുകെട്ട് മുതലായ    രാഷ്ട്രീയവും ഓര്‍ത്തു തല ചൂടക്കണ്ട..  അതറിഞ്ഞിട്ടു തന്നെ ആവണം രാവിലെ മഞ്ഞ പേപര്‍ തന്നപ്പോള്‍ ഉച്ചക്ക് പച്ച യാണ് കിട്ടിയത്... ഇത് വരെ കേട്ട് കേള്‍വി പോലും ഇല്ലാത്ത തിയറി ക്ക്  definition എഴുതിയതും കടിച്ചാല്‍ പൊട്ടാത്ത സൂത്ര വാക്യങ്ങള്‍ ശൂന്യ ആകാശത്ത് നിന്നും ആവഹിചെടുത്ത്തതും ഈ പെപരുകളില്‍ ആണ്.. പഷേ ഞങ്ങളുടെ കണ്ടുപിടിത്തങ്ങളുടെ പിന്നിലുള്ള ബുദ്ധി വൈഭവം അംഗീകരിച്ചു തരാന്‍ ചിലപ്പോളൊക്കെ  ടീച്ചേര്‍സ് തയ്യാറാവാത്തത് കൊണ്ട് , ആകെ മൊത്തം ഉള്ള പേപര്‍ നെക്കാളും കുറവ് മാര്‍ക്കായിരുന്നു കിട്ടിയത്..ഇച്ചിരെ  എങ്കിലും പ്രോത്സാഹനം കിട്ടുവാരുന്നേല്‍ ഇപ്പോള്‍ ആരായി പോയേനെ.. ഈ പരീഷ ഒക്കെ കഴിഞ്ഞു പേപര്‍ ഒക്കെ കിട്ടി കഴിയുമ്പോള്‍, രണ്ടോ മൂന്നോ ദിവസത്തേക്ക് എല്ലാരുടെയും കയ്യില്‍ കാണും.. ചിലര് കിട്ടിയത് കൊണ്ട് തൃപ്തി ആയി അവരുടെ പേപര്‍ ചവറ്റു കുട്ടയില്‍ ഇടുകയോ അല്ലെങ്കില്‍ rocket ഉണ്ടാക്കി മുകളിലേക്കോ അല്ലെങ്കില്‍ മുന്നില്‍ ഇരിക്കുന്ന പെണ്കൊചിന്ടെ തലയിലെക്കോ ഒക്കെ വിഷേപിക്കും. അല്ലെങ്കില്‍ വള്ളമോ,പൂവോ അങ്ങനെ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി തങ്ങളുടെ extra curricular  activities ഇല്‍ മുഴുകിയിരിക്കും ... വേറൊരു കൂട്ടരുണ്ട്.. പേപര്‍ കയ്യില്‍ കിട്ടിയ പിന്നെ പിച്ച തെണ്ടല്‍ തുടങ്ങും , ഇവിടെ ഇചിരേം   കൂടെ മാര്‍ക്ക്‌, ഇത് ശരിയാ , ഈ ബുക്ക്‌ റെഫര്‍ ചെയ്ത ഞാന്‍ എഴുതിയെ..എന്നൊക്കെ ഓരോ dialogues   അടിക്കും.. ചില ഭിഷടനക്കാര്‍ നമ്മുടെ പൊറകെ നടന്നു കാശു  ചോദിക്കതില്ലേ , ശല്യം  സഹിക്കാന്‍ മേലാതെ നമ്മള് എന്തേലും ഒക്കെ കൊടുക്കത്തില്ലേ... അതെ മനശാസ്ത്ര പരമായ നിലപാട്  ആണ് ഇവര്‍ എടുക്കുന്നത്...സ്റ്റാഫ്‌ റൂമിലും സമാധാനം കൊടുക്കില്ല.. മാര്‍ക്ക്‌ കുറഞ്ഞിട്ടു ഒന്നും അല്ല കേട്ടോ. മുഴുവന്‍ മാര്‍കിനെക്കളും ഒന്നോ രണ്ടോ മാര്‍ക്കെ സാധാരണ ഇവര്‍ക്ക് കുറവ് വരാറുള്ളൂ... പിന്നെ neutral ആയിട്ടുള്ള കുറച്ചു പേരാണ് അടുത്ത category . അത്രയ്ക്ക് ആര്‍തീം ഇല്ല   അത്രയ്ക്ക്  നിസ്സാരതയും ഇല്ല...





എന്തായാലും ഞാന്‍ അന്ന്, ഈ പെപറുകള്‍ ഒക്കെ എടുത്തു  സൂക്ഷിച്ചു വെച്ചു.. എന്റെ മാത്രമല്ല, അന്ന് എനിക്ക് വെറുതെ പേപര്‍ തന്ന കുറച്ചു കൂട്ടുകാരുടെയും.. പഷേ ഇനീം, ഈ ചിതലിന്ടെ കയ്യില്‍ നിന്നും അത് സംരഷിക്കാമെന്ന് എനിക്ക് തോന്നുന്നില്ല...അത് കൊണ്ട്, പേപര്‍ കച്ചവടക്കാരന് എടുത്തു കൊടുത്തു...ഇനി വല്ല കടല പൊതിയുമായി അവ എന്ടെയോ നിങ്ങളുടെയോ അടുത്ത് വരാന്‍ വഴിയുണ്ട്...
എന്തായാലും , ആ നല്ല നാളുകളുടെ ബാക്കി സൂക്ഷിപ്പുകള്‍ക്ക് ഇനി മേല്‍ വിട. 

Sep 1, 2010

പെണ്ണ് കാണല്‍

ഇന്നാണ് അവര് വരുന്ന ദിവസം .സമയം  അതിരാവിലെ 6 മണി ആയതേയുള്ളൂ , എന്റെ ഉറക്കം തെളിഞ്ഞു . ഇനി ഇപ്പം എന്താ ചെയ്യുക.  എഴുന്നേറ്റെക്കാം. കുറച്ചു ഒരുക്കങ്ങള്‍  ഒക്കെ നടത്തുകയും ആവാമല്ലോ.പല്ലും തേച്ചു നാക്കും വടിച്ചു( ഈ ക്രിയ ഇന്നത്തെ ദിവസത്തേക്ക് പ്രതേകമായി ചെയ്തതാണ് , പച്ചീര്‍ക്കിലി ഉള്ളത് രക്ഷയായി ) പുറത്തേക്കിറങ്ങി ചെന്നത് പത്രക്കാരന്ടെ മുന്പിലെക്കാന് . " ഇത് വരെ കണ്ടിട്ടില്ലല്ലോ എന്ന മട്ടില്‍ ഞങ്ങള്‍ രണ്ടു പേരും നോക്കി ഒരു ചിരി പാസ്സാക്കി.. അടുക്കളയില്‍ ചെന്നപ്പോള്‍ മമ്മി കട്ടന്‍ കാപ്പി അനത്തി വെച്ചിട്ടുണ്ട് . കൊള്ളാം ,'മലയാള മനോരമയും കട്ടങ്കാപ്പിയും ' - ഒരു യഥാര്‍ത്ഥ കോട്ടയംകാരന്റെ(കാരിയുടെയും) ദിവസം ഇവിടെ തുടങ്ങുന്നു..ഈ കണ്ടകടച്ച്ചാതി പരസ്യങ്ങളുടെ ഇടയില്‍ നിന്നും വാര്‍ത്ത തപ്പിയെടുക്കാന്‍ വേണം ഒരു മണിക്കൂര്‍ . 
അതിലും സഹിക്കാന്‍ മേലാത്തത് , ന്യൂസ്‌ ചാനെലിന്റെ പരസ്യം പത്രത്തില്‍, പത്രതിണ്ടേ പരസ്യം ന്യൂസ്‌ ചാനലില്‍ . ആകെ മൊത്തം അച്ചായന്മാരുടെ സ്വതവേയുള്ള ഒരു സ്വയം പൊക്കല്‍.


 അല്ല , ഇന്നത്തെ ദിവസതിന്ടെ പ്രത്യേകത പറഞ്ഞില്ലല്ലോ , ഇന്നാണ് 'പെണ്ണ് കാണല്‍ ചടങ്ങ്' .ഒരു ചെറുക്കന്‍ കൂട്ടര്‍ ഈ എന്നെ പെണ്ണുകാണാന്‍ വരുന്നുണ്ട് . അപ്പോള്‍ സ്വതവേയുള്ള അലമ്പ് തരം മാറ്റി വെച്ച് സുന്ദരിയും സുശീലയും മുതിര്‍ന്നവരെ ഭയ ഭക്തി ബഹുമാനങ്ങളോടെ കാണുന്ന വളുമായി എന്റെ അഭിനയ പാടവം പുറത്തെടുക്കേണ്ട ദിവസം. മുംമ്യ്യുടെയും വല്യ അമ്മച്ചിയുടെയും ഒക്കെ ഉപദേശം നേരത്തെ മുതലേ കിട്ടിയിട്ടുള്ളതാണ് . അന്ന് അത് കേക്കാന്‍ നമുക്കെവിടെ സൗകര്യം .എന്തായാലും , കാലിന്‍ മേല്‍ കല്‍ കയറ്റി വെക്കുക, ആരെയും കൂസാതെ വര്‍ത്താനം പറയുക, ഉറക്കെ ചിരിക്കുക - മുതലായ എന്റെ കലാപരിപാടികള്‍ ഇന്ന് കുറച്ചേ പറ്റൂ. അതിനു പകരം ചോദിക്കുന്നതിനു മാത്രം മറുപടി പറയുക.മുതിര്‍ന്നവരുടെ മുന്‍പില്‍ ഇരിക്കതിരിക്കുക എന്നിവയ്ക്ക് പ്രതേക ഊന്നല്‍ കൊടുക്കണം 


എന്തായാലും ഏകദേശം  10 മണിയോടെ ചെറുക്കന്‍ കൂട്ടര്‍ വന്നു. എന്റീശോയേ , എന്തൊരു പരീഷണം . അവര്‍ ൧൨ പേരുണ്ട്. ആള്‍ക്കാരുടെ എണ്ണമല്ല പ്രശ്നം , അതില്‍ അഞ്ചു പേര്‍ ദമ്പതികളാണ് , പെണ്ണുകാണല്‍ , ഉറപ്പിക്കല്‍ മുതലായ സാഹസിക പ്രവര്‍ത്തികള്‍ ചെയ്തും ചെയ്യിച്ചും കൊല്ലങ്ങളുടെ  എക്സ്പീരിയന്‍സ് ഉള്ളവര്‍. എന്റെ അടവുകള്‍ അല്പമൊന്നു പിഴച്ചാല്‍ , കള്ളി വെളിച്ചത്താവും , സൂഷിക്കണം . എന്തായാലും എന്റെ വിനയവും നിഷ്കളങ്കതയും ഒക്കെ കണ്ടു കൊണ്ടാവണം , അധികം ചോദ്യങ്ങള്‍ ഒന്നും എന്റെ നേര്‍ക്കുണ്ടയില്ല.   എല്ലാം കാര്‍ന്നോന്മരോടായിരുന്നു. എന്തായാലും ബോധിച്ചു എന്ന് തോന്നുന്നു. 'മോള് അധികം സംസാരിക്കാത്ത കൂട്ടത്തില്‍ ആണല്ലേ ' എന്ന് ആരോ പറഞ്ഞു. അത് കേട്ട് , എന്റെ പപ്പയും മമ്മി യും 'പാവം ഇവര്‍ എന്ത് അറിയുന്നു ' എന്ന മട്ടില്‍ പരസ്പരം നോക്കി. അനിയനും അനിയത്തിയും ചിരിയടക്കാന്‍ വയ്യാതെ അകത്തേക്ക് വലിഞ്ഞു.


 ചായയും പലഹാരങ്ങളും കൊടുത്തപ്പോള്‍ ആണ് ഒരു പ്രശ്നം, ഒരാള്‍ക്ക് ചായക്ക്‌ അല്പം കൂടെ മധുരം വേണം . അതില്‍ എന്തായിരിക്കും ഇത്ര പ്രശ്നം എന്നായിരിക്കും നിങ്ങള്‍ വിചാരിക്കുന്നത്. അതെ, അത് തന്നെയാണ് ഞാനും ചിന്തിച്ചത് . പഞ്ചസാര തപ്പി അകത്തു പോയപ്പോള്‍ അല്ലെ, ആ സത്യം ഞാന്‍ മനസിലാക്കുന്നത്‌. പഞ്ചസാര ഭരണി എവിടെയാണെന്ന് അറിഞ്ഞു കൂടാ. അതിശയോക്തി അല്ല, സത്യമായും ആ ഭരണി എവിടെയാണ് എന്ന് ഒരു പിടിത്തവും ഇല്ല. നാട് നീളെ കറങ്ങി നടന്നു, ഞാന്‍ സ്വന്തം വീട്ടില്‍ വന്നത് കുറച്ചു ദിവസത്തേക്കാണ്. വീട്ടില്‍ ഉള്ള സമയം എന്തിനാണ് വെറുതെ അടുക്കളയില്‍ കയറി വേസ്റ്റ് ആക്കുന്നത് എന്ന് വിചാരിച്ചു ഞാന്‍ അടുക്കള ഭാഗത്ത്‌ കൂടെയേ പോകാറില്ല. അകത്തേക്ക് പോയ എന്നെ കുറെ നേരമായി പുറത്തേക്കു കാണാത്തതില്‍ പന്തി കേടു മാനത്ത് മമ്മി പുറകെ എത്തിയത് രക്ഷയായി. ദൈവം സഹായിച്ചു


 ഈ 'പെണ്ണുകാണല്‍' ചടങ്ങുകള്‍ കാലത്തിനൊത്ത് പുരോഗമിക്കാഞ്ഞത് നന്നായി. അല്ലേല്‍ ഒന്ന് ഓര്‍ത്തു നോക്കിക്കേ..-ഭാവി അമ്മായി അപ്പനോ അമ്മായി അമ്മയോ തല തിരിവ് തോന്നി , മരുമകളുടെ പാചക നയ്പുണ്യം പരീഷിചാലോ , എന്താവും അവസ്ഥ എത്ര എത്ര ദാമ്പത്യങ്ങള്‍ മുളക്കണ്ട വിത്ത് പാകാതെ പോയേനെ . ഏതേലും എന്നെ പിടിച്ചിരിക്കുന്ന ' അടുക്കള അലര്‍ജി ' എന്നാ രോഗം മിക്ക പെണ്‍കുട്ടികള്‍ക്കും ഉണ്ട് എന്നാണ് എന്റെ തോന്നല്‍.അതുണ്ടാവനുള്ള കാരണം വീട്ടുകാരുടെയും സമൂഹത്തിന്ടെയും കാഴ്ചപ്പാടാണ് എന്ന് ഞാന്‍ ഊന്നി ഊന്നി പറഞ്ഞു കൊള്ളുന്നു. ഏതേലും പരീഷയില്‍ ഒന്നാമത് എത്തിയാലോ, ജോലി കിട്ടിയാലോ കിട്ടുന്ന അഭിനന്ദനങ്ങള്‍ക്ക് ഒടുവില്‍ ഒരു ഉപദേശം ' ഇതൊക്കെ കിട്ടിയിട്ട് വലിയ കാര്യം ഒന്നും ഇല്ല കേട്ടോ.പെന്കൊച്ചാണ് അടുക്കള പെരുമാറ്റം പഠിക്കണം'
ഈ ഡയലോഗ് കേട്ട് കേട്ട് ഉണ്ടായിരുന്ന താല്പര്യം കൂടെ മുരടിച്ചു പോയി . എന്തായാലും കല്യാണം കഴിഞ്ഞു അടുക്കള കാര്യം നോക്കണം എന്നാല്‍ അത് വരെ സ്വാതന്ത്ര്യം ആയിട്ട് കഴിഞ്ഞു കൂടെ. 




"എടി സൂര്യന്‍ ഉദിച്ചു ഉച്ചിയില്‍ വരുന്ന വരെ കിടന്നുറങ്ങണം കേട്ടോ' എന്നുള്ള സ്ഥിരം  ശകാരം കേട്ടാണ് ഞാന്‍ ഉറക്കമുണര്‍ന്നത്‌. എന്തായാലും  അത് ഒരു ഒന്നൊന്നൊര സ്വപ്നം ആരുന്നു. ഇനി മണ്ടത്തരം പറ്റണ്ട അത്യാവശ്യം പഞ്ചസാര , കാപ്പി പത്രങ്ങള്‍ എവിടെ ആണെന്ന് ഒന്ന് നോക്കി വെച്ചേക്കാം . യു ട്യൂബ് ഇല നിന്നും കുറെ കുക്കിംഗ്‌ ക്ലാസും ഡൌണ്‍ലോഡ് ഉം ചെയ്യാം . ഇനി എങ്ങാനും തനിയെ പാചകം ചെയ്തു കഴിക്കേണ്ടി വന്നാലോ ?

Jul 26, 2010

പാന്‍ കാര്‍ഡ്‌ ആപ്ലിക്കേഷന്‍ പുലിവാല്‍

ജന്മ സിദ്ധമായ മടി കൊണ്ടും വിഷയ ദാരിദ്ര്യം കൊണ്ടും എഴുതാന്‍ ഒന്നുമില്ലാതെ ഇരിക്കുകയായിരുന്നു. എന്തായാലും ഇനി വയ്യ ,എന്റെ പാന്‍ കാര്‍ഡ്‌ അപ്ലിക്കേഷന്‍ പരമ്പര എഴുതിയെ പറ്റൂ..
2  കൊല്ലാതെ മരുഭൂമി വാസത്തിന്ടക്ക്  ഏതോ ഒരു നാടോടി അടിച്ചോണ്ട് പോയതാണ് എന്റെ പേഴ്സ് ...
2 atm കാര്‍ഡുകളും പാന്‍ കാര്‍ഡും ഉണ്ടായിരുന്നു അതില്‍... 
പാന്‍ കാര്‍ഡ്‌ എന്ന് പറയുന്ന ആ ചെറിയ കാര്‍ഡ്‌ വലിയ ഒരു പ്രസ്ഥാനമാണെന്നു അന്ന് മുതല്‍ ഞാന്‍ മനസിലാകി ....
അതിനു വേണ്ടിയാണ് ജീവിതത്തില്‍ ആദ്യമായി പോലീസ് സ്റ്റേഷനില്‍ കയറേണ്ടി വന്നത്...
മാര്‍വാടിയും ഹിന്ദിയും നന്നായി അറിയാമെങ്കിലും ഒരു  ധൈര്യത്തിനു എന്റെ ചങ്ങാതിയേം വിളിച്ചു കൊണ്ടാണ് പോയത്..
ആ പരാതിയും കാര്യങ്ങളും അങ്ങനെ കിടന്നു .


അല്ല tax അടക്കാന്‍ ഉണ്ടായിട്ടു വേണ്ടേ പാന്‍ കാര്‍ഡിന്റെ ആവശ്യം വരുന്നത് ...
tax അടക്കണമെങ്കില്‍ ജോലിയും കൂലിയും വേണമല്ലോ...
സാമ്പത്തിക മാന്ദ്യം എന്തായാലും വന്നത് നന്നായി... "എന്തെ മോളെ നിനക്ക് ജോലി ഒന്നും ആയില്ലേ , ഓ നേരത്തെ ജോലി ഉണ്ടായിരുന്നത് കളഞ്ഞെചാനല്ലോ പോയത് , അതിനി തിരിച്ചു കിട്ടുമോ?"
മുതലായ ചോദ്യങ്ങള്‍ക്ക് , "എന്നാ പറയാനാ മാന്ദ്യം വന്നു പോയില്ലേ " എന്നൊക്കെ ഉത്തരം പറഞ്ഞു രക്ഷപെട്ടു...
അങ്ങനെ ബുദ്ധിമാന്ദ്യം സാമ്പത്തിക മാന്ദ്യത്തില്‍ മുങ്ങിപ്പോയി...
അങ്ങനെ കാണുന്ന ജോലിക്കെല്ലാം അപ്ലൈ ചെയ്തു വീട്ടില്‍ കഴിഞ്ഞ കാലത്താണ്, ഒരു കമ്പനിയില്‍ കയറി പറ്റിയത്...
ഇനി ഇപ്പോള്‍ പാന്‍ കാര്‍ഡ്‌ വേണമല്ലോ..
എളുപ്പ വഴി ഒരു agent ന്റെ   കയ്യില്‍ ഏല്‍പ്പിക്കുകയാണ്.. പോലീസ് സ്റ്റേഷനില്‍ നിന്ന് കിട്ടിയ പരതെടെ പകര്‍പ്പും ഒക്കെ ആയി കോട്ടയം പോസ്റ്റ്‌ ഓഫീസി നു മുന്നില്‍ പാന്‍ കാര്‍ഡ്‌ സരിപ്പെടുത്തി കൊടുക്കുന്ന ചേട്ടന്ടെ അടുത്ത് ചെന്നു... പുള്ളിക്കാരന്‍ എടുത്തു കൊടുത്ത കാര്‍ഡ്‌ ആണേല്‍ ശരിയാക്കി തരാം , അല്ലേല്‍ പിന്നെ മുംബൈ ക്കല്ലേ പോകുന്നെ, അവിടെ തന്നെയാ ഇതിന്റെ ഓഫീസ്, എളുപ്പത്തില്‍ സരിയാക്കി  എടുക്കാം എന്നൊക്കെ സമാധാനിപ്പിച്ചു വിട്ടു..
അപ്പോള്‍ ഈ പറഞ്ഞ പേപ്പറും കാര്യങ്ങളുമായി ഞാന്‍ മുംബൈയിലേക്ക് വന്നു...
ജോലിയില്‍ കയറിയടിണ്ടേ ആദ്യ ആഴ്ച തന്നെ പാന്‍ കാര്‍ഡ്‌ ഇന് വേണ്ടിയുള്ള പരാക്രമം തുടങ്ങി...
ആദ്യം ന്സ്ട്ല്‍ ന്റെ സൈറ്റ് ഇല്‍ പോയി , ഓണ്‍ലൈന്‍ ഫോം ഒക്കെ ഫില്‍ ചെയ്തു... അപ്പോള ഒരു പ്രശ്നം ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉണ്ടെങ്കില്‍ നേരിട്ട് അപ്ലൈ ചെയ്യാം, അല്ലേല്‍ DD  എടുക്കണം..
കൂട്ടുകാരുടെ ഒന്നും ക്രെഡിറ്റ്‌ കാര്‍ഡ്‌ വച്ച് കാര്യം നടക്കില്ല, ഒന്നുകില്‍ സ്വന്തമായി വേണം , അല്ലേല്‍ അപ്പന്റെ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിക്കാം, അതുമല്ലേല്‍ ഏതേലും ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉള്ളവനെ കെട്ടിയാലും മതി..
ഈ വിഭാഗങ്ങള്‍  ഒന്നും എനിക്ക് ബാധകമല്ല.. അത് കൊണ്ട്, DD   ഒക്കെ എടുത്തു , അയച്ചു..voters id ആണ് പ്രൂഫ്‌ ആയി കൊടുത്തത്...
രണ്ടു  ദിവസം കഴിഞ്ഞപ്പോള്‍ ,ഒരു മെയില്‍ കിട്ടി, കൊടുത്ത പ്രൂഫില്‍, പപ്പയുടെ initial ണ്ടെ expansion ഇല്ലാത്ത കൊണ്ട് അത് പറ്റില്ല  , പാസ്പോര്‍ട്ട്‌ ണ്ടെ കോപ്പി വേണം പോലും...
ശരി പാസ്പോര്‍ട്ട്‌ ണ്ടെ കോപ്പി യുമായി  അടുത്ത കത്ത്, 2 ദിവസത്തിനുള്ളില്‍ അയച്ചു ...
കൂടെ ഒരു കമ്പനി id കാര്‍ഡിന്റെ കോപ്പി യും , രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അടുത്ത മെയില്‍ കിട്ടി, കമ്പനി id  കാര്‍ഡ്‌ പോര, എമ്പ്ലോയെര്‍ സര്‍ട്ടിഫിക്കറ്റ് വേണം ..
എമ്പ്ലോയെര്‍ സര്‍ട്ടിഫിക്കറ്റ് മായി അടുത്ത ദിവസം അടുത്ത പോസ്റ്റ്‌...
2 ദിവസം കഴിഞ്ഞപ്പോള്‍,  തിരിചോരെഴുത്ത്‌, എമ്പ്ലോയെര്‍ സര്‍ട്ടിഫിക്കറ്റ് ഇല്‍ ഡേറ്റ് ഇല്ല പോലും...
നോക്കിയപ്പോള്‍ ശരിയാണ് , ഡേറ്റ് ഇല്ല...
ഞാനും നോക്കിയില്ല , സര്‍ട്ടിഫിക്കറ്റ് തന്നവരും നോക്കിയില്ല...
പിന്നെ ഡേറ്റ് ഉള്ള  സര്‍ട്ടിഫിക്കറ്റ് ഉം കാര്യങ്ങളുമായി അടുത്ത പോസ്റ്റ്‌....

ഹാവൂ, അവസാനം മറുപടി വന്നു... അപ്ലിക്കേഷന്‍ ഇന്‍കം tax  ഓഫീസ് വരെ എത്തി...
ഇനി, അവര്‍ അവരുടെ databse ഇല്‍ നോക്കിയപ്പോള്‍ , പപ്പണ്ടേ പേരിന്റെ ആദ്യം initial വേണോ, അവസാനം initial വേണോ    എന്നൊരു ചോദ്യം?
നിങ്ങളുടെ അഭിപ്രായം അറിയിക്കാന്‍ പറഞ്ഞു അടുത്ത എഴുത്ത്..
ഡാറ്റാബേസ് ഇല്‍ ഉള്ള പോലെ തന്നെ ആവട്ടെ എന്ന് പറഞ്ഞു എന്റെ മറുപടി...

രണ്ടു  ദിവസം കഴിഞ്ഞപ്പോള്‍ , നിങ്ങളുടെ പാന്‍ കാര്‍ഡ്‌ ഞങ്ങള്‍  കൊറിയര്‍ വഴി അയച്ചിട്ടുണ്ട്, താമസിക്കാതെ കിട്ടും എന്നൊരു മെയില്‍ വന്നു ...
ഞാനങ്ങനെ സന്തോഷിച്ചിരുന്നു ഒരാഴ്ച...
ഇടയ്ക്കിടയ്ക്ക് വീട്ടിലോട്ടു വിളിച്ചു പാന്‍ കാര്‍ഡ്‌ വന്നോ വന്നോ എന്ന് ചോദിച്ചും 
പുതിയ കാര്‍ഡ്‌ കിട്ടുമ്പോള്‍ കൂട്ടുകാര്‍ക്കെല്ലാം പാര്‍ട്ടി കൊടുക്കാം എന്നൊക്കെ ആലോചിച്ചും സമയം നീക്കി...
പക്ഷെ , ഒരാഴ്ച കഴിഞ്ഞിട്ടും സംഭവം വീട്ടില്‍ വന്നില്ല, എവിടെ പ്പോയി...
ഇനി , കൊറിയര്‍ വിമാനത്തെ വരുന്ന വഴിക്ക് വല്ലോം നഷ്ടപ്പെട്ടോ?
അതോ പാക്കേജ് മാറി വല്ല ഉഗാണ്ട ക്കും പോയോ?
ഒന്നും അറിയാന്‍ മേല..

നിര്‍ത്തി വെച്ചിരുന്ന അന്വേഷണം പുനരാരംഭിച്ചു...
പാന്‍ ഓഫീസ് ഇല്‍ നിനും കിട്ടിയ , വിവരം അനുസരിച്ച്, ആ കൊറിയര്‍ comapny ക്കാരുടെ സൈറ്റ് ഇല്‍ പോയി നോക്കി...
സത്യം പറയാമല്ലോ എന്റെ ചങ്ക് കാളി പോയി...
എന്റെ പാന്‍ കാര്‍ഡ്‌ കോട്ടയത്ത്‌ വന്നിട്ട് തിരിച്ചു 
മുംബൈ ക്ക് പോന്നു പോലും...


അതെല്ലാം പോട്ടെ ....സഹിക്കാം എന്തേലും ഒക്കെ പ്രതിവിധി ഉണ്ടാകാം...
അവര് കൊടുത്തിരിക്കുന്ന കാരണം കണ്ടില്ലേ... far of area ... പോലും ഏതു  , അയര്‍കുന്നമോ , ഏതു കൊത്തഴത്ത് നിന്നും ഉള്ളവര്‍ ആണ്   ഈ കൊറിയര്‍ സര്‍വീസ് കാര്‍.. ?
കോട്ടയത്തിനും പാലക്കും ഇടയ്ക്കു കിടക്കുന്ന ഈ സുന്ദര സുരഭില വികസിത നാടിനെ  പറ്റി തോനിയവാസം പറയുന്നോ?
കോപം കൊണ്ടെണ്ടേ രക്തം തിളക്കുന്നു...
manarcad കഴിഞ്ഞാല്‍ അടുത്ത ബസ്‌ സ്റ്റാന്റ് ഉള്ളത് അയര്‍ക്കുന്നതാണ് ...
ഞങ്ങള്‍ക്ക് സ്വന്തമായി ഒരു പോലീസെ സ്റ്റേഷന്‍ ഉം പോസ്റ്റ്‌ ഓഫീസേം അഞ്ചു ആസുപത്രീം ഒരു കള്ള് ഷാപ്പും ഒരു ചന്തേം ഉണ്ട്...
അയര്‍കുന്നതിണ്ടേ വളര്‍ന്നു വരുന്ന വ്യാപാര വാണിജ്യ പ്രാമുഖ്യം കണക്കിലെടുത്ത് SBI  യുടെ ബ്രാഞ്ചും തുടങ്ങീട്ടുണ്ട്..
പിന്നേം ഒണ്ട് ധാരാളം വ്യവസായ ബിസിനസ്‌ networks .. സ്ഥല പരിമിതി കാരണം ഞാന്‍ അതൊന്നും പറയുന്നില്ല എന്നെ ഒള്ളു..
  എന്തായാലും കൊറിയര്‍ കാരെ വിളിച്ചു , അവര്‍ അത് തിരിച്ചു പാന്‍ കാര്‍ഡ്‌ ഓഫീസി ഇല കൊണ്ടേ എത്തിച്ചിട്ടുണ്ട്...
ഇനി ഈ എഴുത്ത് കുത്തിനോന്നും നില്‍ക്കാതെ നേരെ പോയി മേടിച്ചാലോ എന്ന് വിചാരിക്കുവ...
അപ്പൊള ഇവിടെ ഒരാള്‍ പറയുന്ന കേട്ടത്, അവര്‍ക്ക് നേരിട്ട് കാര്‍ഡ്‌ കൊടുക്കുന്ന ഏര്‍പ്പാട് ഇല്ല പോലും...
ആദ്യം കൊറിയര്‍ അയച്ചു നോക്കും , എന്നിട്ട് തിരിചു വരുവാണേല്‍ പിന്നെ പോസ്റ്റ്‌ ഇല്‍ അയക്കും പോലും...
അപ്പോള്‍ ഇനി ഒരാഴ്ചക്കകം പാന്‍ കാര്‍ഡ്‌ കിട്ടുമാരിക്കും എന്നാ പ്രതീക്ഷയില്‍ ഞാന്‍ ഇരിക്കുന്നു...


Dec 11, 2009

TREE PROJECT

ഈയിടെ പത്രത്തില്‍ വായിച്ചതാണ്, അന്തരീഷ ഊഷ്മാവ് ൨ ഡിഗ്രി കൂടിയാല്‍ ഇന്ത്യയുടെ മിക്ക തീരദേശ  പ്രദേശങ്ങളും വെള്ളത്തിനടിയില്‍ ആവും അത്രേ.. നമ്മള്‍ ഇത് എത്ര കേട്ടിട്ടുന്ടെന്നാണോ 
ഇപ്പോള്‍ വിചാരിക്കുന്നെ ? അക്ഷരം കൂട്ടി വായിക്കാന്‍ തുടങ്ങിയ നാളു മുതല്‍ ഞാനും വായിക്കുന്നതാണ് " വന നശീകരണം" , " ആഗോള താപനം" മുതലയ കടിച്ചാല്‍ പൊട്ടാത്ത പദങ്ങള്‍. കുറച്ചു കൂടി പ്രായം ആയപ്പോള്‍, നാട്ടിലെ പല പല ക്ലബ്ബുകള്‍ സന്ഖടിപ്പിക്കുന്ന  " മരം - ഒരു വരം"," മരത്തെ സ്നെഹിക്കൂ മനുഷ്യനാകൂ " മുതലായ സെമിനാറുകളിലും അതിനോട് അനുബന്ധിച്ചുള്ള ഉപന്യാസ മത്സരങ്ങളിലും പങ്കെടുത്തു തുടങ്ങി. ഗാന്ധി ജയന്തിയുടെയും മറ്റും ഭാഗമായി ഞങ്ങള്‍ നട്ട പല വൃക്ഷ തികളും , വെള്ളവും വളവും കിട്ടാതെ കരിഞ്ഞും പോയി. 

പിന്നെയും കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍  ഈ വാര്‍ത്തകള്‍ ഒക്കെ , വായിക്കുന്ന ആ സമയത്തും അതിനു ശേഷം കുറച്ചു നിമിഷങ്ങളിലെക്കും ഒരു അസ്വസ്ഥതയും വിഷമവും സൃഷ്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ആയി നില കൊള്ളുകയും , ജീവിക്കാന്‍ ഉള്ള പെടപ്പാടുകള്‍ക്കും മത്സരങ്ങല്‍ക്കുമിടയില്‍ നീണ്ട കാലം ഓര്‍മയില്‍ തങ്ങാതെ മായുകയും ചെയ്തു. പിന്നെ, ഈ ഭൂമിയും വെള്ളവും പ്രാണ വായുവും ഒരു ൮൦ കൊല്ലം കൂടെ കാണും, ഞാനും അതില്‍ കൂടുതല്‍ കൊല്ലം ഈ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടാവില്ല . മണ്ണായി കഴിഞ്ഞാല്‍ മണ്ണിനു മേലെ എന്തുണ്ടയെങ്കില്‍ എന്താ ഇല്ലെങ്കില്‍ എന്താ എന്ന ഒരു സാധാരണ നിലപാടില്‍ എത്തുകയും ചെയ്തു. 

പിന്നെ എപ്പോളോ,  അങ്ങനെ ഒരു ജനനം, ജീവിതം, മരണം എന്നതിലും ഉപരി ആയതെന്തോ ഒരു മനുഷ്യ ജന്മം കൊണ്ട് സാധിക്കാന്‍ ഉണ്ടെന്നു തോന്നി തുടങ്ങി. വലിയ തത്വ ചിന്ത ഒന്നും അല്ല കേട്ടോ.. എല്ലാവര്ക്കും തോന്നാറുള്ള സംഗതികള്‍ ഒക്കെ തന്നെ ആണ്. നാടിനു പുറത്തെത്തി താമസിച്ചു തുടങ്ങിയ ഈ കുറച്ചു നാളുകള്‍ക്കുള്ളില്‍, തന്നെ കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞു ആരെയെങ്കിലും സ്വയം പരിചയപ്പെടുത്തുമ്പോള്‍ " awesome place, Its all green there..right?" 

പഷേ എത്ര നാള്‍ കാണും , ഈ പച്ചപ്പ്‌...? അറിഞ്ഞു കൂടാ.. ഇങ്ങനെ സ്വയം ചോദ്യവും ഡയലോഗ് അടിയും ഞാന്‍ കുറെ നടത്തി.. പക്ഷെ എന്ത് പ്രയോജനം ?
അപ്പോളാണ് തോന്നിയത് , ഒന്ന് ശ്രമിച്ചു നോക്കിയാലോ? എന്ന് പറഞ്ഞു മുഴുവനായി വന വല്കരണത്തിന് വേണ്ടി മാറ്റി വെക്കാനും സാധ്യം അല്ല , പക്ഷെ തന്നാല്‍ ആകാവുന്നത്...
ഒരു പദ്ധതി എന്റെ മനസ്സില്‍ ഉണ്ട്, അത് പറഞ്ഞപ്പോലെ പരിഹാസ ശരങ്ങള്‍  കൊണ്ട് നേരിടുന്നതിനു പകരം, പ്രോത്സാഹിപ്പിച്ച കൂട്ടുക്കാര്‍ക്ക്‌ നന്ദി.





അതിന്ടെ ഒരു രൂപ രേഖ ഇങ്ങനെ ആണ് .
1  കുറച്ചു സ്ഥലം മേടിക്കണം (ഇത് ഞാന്‍ തന്നെ ചെയ്തു കൊള്ളാം,ചിലത് ഒറ്റയ്ക്ക് ചെയ്താലേ ശരിയാവൂ )
2  നമുക്ക് അവിടെ മരങ്ങള്‍ വെച്ച് പിടിപ്പിക്കാം, ഒരാള്‍ക്ക് ഒരു മരം. അത് തന്നെ ഒരു വലിയ ഉത്തരവാദിത്തം ആണ്, വെറുതെ വെച്ച് പിടിപ്പിച്ചാല്‍ പോര, അത് സംരഷിക്കുകയും  വേണം .
3  പിന്നെ ഈ മരങ്ങള്‍ ഒക്കെ നടനും വളര്ത്താനുമേ നമുക്ക് അനുവാദമുള്ളൂ , മുറിക്കാന്‍ ഇല്ല ..( അത് പ്രകൃതി ചെയ്യട്ടെ, ഇത്രയും നാലും തിരിച്ചല്ലയിരുന്നോ, പ്രകൃതിയുടെ വളര്‍ത്തലും നമ്മുടെ ഉപഭോഗവും )
 മൂന്നു കാര്യങ്ങള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ തീര്‍ന്നു എല്ലാം, പക്ഷെ വിചാരിക്കുന്ന അത്ര എളുപ്പമല്ല , ബ്ലോഗില്‍ എന്തും പറയാം അല്ലോ.. 
ഈ അടുത്ത കാലത്ത് , ഒരു സാമൂഹ്യ സംഘടനയുടെ ഒരു വക്താവ് എന്നെ സമീപിച്ചിരുന്നു, ആഗോള താപനത്തിന് എതിരായി അവര്‍ കൊറേ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും , അതിനു ധന സഹായം വേണമെന്നും പറഞ്ഞു. ഈ കാര്യങ്ങള്‍ ഒക്കെ ചെയ്യാന്‍ നമുക്ക് സമയം ഇല്ലാത്ത കൊണ്ടും , എന്തെങ്കിലും ചെയ്യണം എന്ന ആലോചനയില്‍ ഇത്തരം ആള്‍ക്കാര്‍ക്ക് കാശ്  കൊടുത്തു  തന്നെ  നമ്മള്‍ സഹായിക്കരാനു പതിവ് . പഷേ മറ്റു പല പദ്ധതികളും പോലെ കൊടുത്ത പണം ഒക്കെ യഥാര്‍ത്ഥ ഉദ്ദേശത്തിനു ഉപകരിക്കാതെ ഇടനിലക്കാരുടെ കയ്കളില്‍ പോയി ചേരുന്നു,.
അത് കൊണ്ട്, ആരോടും കാശ്  ചോദിക്കുന്ന ഒരു പരിപാടിയെ വേണ്ട,  ഈ കാശിന്റെ ഇടപാട് ഒഴിവാക്കുകയാണെങ്കില്‍ തന്നെ ഒത്തിരി സുതാര്യത വരും. വേണ്ടത്, പനത്തെക്കള്‍ വലിയ കാര്യമാണ് , സമയവും താല്‍പര്യവും . താല്പര്യം എല്ലാവര്ക്കും ഉണ്ട്, അത് പ്രകടിപ്പിക്കാന്‍ ഉള്ള സമയം ആണ് കണ്ടു പിടിക്കാന്‍ പാട്. അതും നടക്കും, വിചാരിച്ചാല്‍ നടക്കാത്ത കാര്യങ്ങള്‍ ഉണ്ടോ ?
യേത് ദിവസം പ്രാബല്യത്തില്‍ വരുംമെന്നു പറയാന്‍ പറ്റില്ലെങ്കിലും ....


 ഞാന്‍ ഈ പരിപാടി അങ്ങ് ചെയ്യാന്ന് വെച്ചു, നിങ്ങള്‍ എന്ത് പറയുന്നു ? 

Sep 11, 2009

ഒരു നാറാണത്ത് വേഷം

പണ്ടൊരു ഭ്രാന്തന്‍ ഉരുളന്‍ കല്ലും ഉരുട്ടി ഒരു മലയുടെ മുകളില്‍ കൊണ്ട് പോയി താഴേക്ക്‌ ഉരുട്ടി ഇടാറുണ്ടായിരുന്നു എന്ന് ഐതിഹ്യം . ...
വൈകുന്നേരം ഒരു ആറു ആറരയോട് അടുത്ത് mind space ഇല്‍ നിന്നും നടക്കാന്‍ തുടങ്ങുമ്പോള്‍,ഞാനും തുടങ്ങി ആ ശീലം.. വലിയ കല്ല്‌ അല്ല കേട്ടോ, ചെറിയ ഉരുളന്‍ കല്ലുകള്‍..
എനിക്കിഷ്ടമുണ്ടായിട്ടല്ല.. പക്ഷെ ചെയ്യാതെ നിവര്‍ത്തി ഇല്ലാഞ്ഞിട്ടാണ് .


കഴിഞ്ഞ തിങ്കളാഴ്ച , മൂന്നു ദിവസത്തെ അവധിക്കൊക്കെ ശേഷം ഓഫീസില്‍ എത്തിയപ്പോള്‍ കാര്യമായ പണി ബാക്കിയുണ്ടായിരുന്നു.. കുറച്ചു സമയം കൂടെ ജോലി ചെയ്യുമോ എന്നാ ബോസ്സിന്റെ ചോദ്യത്തിന് ഞാന്‍ നോ പറഞ്ഞില്ല..അന്ന് ഓഫീസില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഏഴു മണിയായി. കമ്പനി ബസ്‌ അര മണിക്കൂര്‍ മുന്‍പേ പോയിക്കഴിഞ്ഞിരുന്നു..അല്ലെങ്കിലും, ഞാന്‍ വൈകുന്നേരം നടക്കാന്‍ ആണ് ഇഷ്ടപ്പെടുക.. പകല്‍ മുഴുവന്‍ ഒരേ ഇരിപ്പ് ഇരിക്കുന്നതല്ലേ , അല്പം ദേഹം അനന്ങട്ടെ ..ഓഫീസ് വിട്ട സമയം ആയതു കൊണ്ട്‌ അപ്പടി തിരക്കാണ്..വഴിയില്‍ കൂടെ നടക്കണേ വയ്യ.. അല്ലെങ്കിലും, ' ബൈക്കുകാര്‍ക്കും കാറുകാര്‍ക്കും റോഡ്‌ ഉണ്ട, പാവം കാല്‍ നട യാത്രക്കാര്‍ക്ക് ഒരു ഫുട് പാത്തു പോലുമില്ല'
അങ്ങനെ പ്രകാശ ഭരിതമായ വഴിയില്‍ ക്കൂടെ നടന്നു വന്നപ്പോള്‍ ആണ് ....
ഒരു ബൈക്കില്‍ മൂന്നു ചെറുപ്പക്കാര്‍ എനിക്കെതിരായി വന്നത്, വഴിയോരം ചേര്‍ന്ന് ഒതുങ്ങി നിന്നെങ്കിലും, അതില്‍ ഒരുത്തന്‍ കൈ നീട്ടി എന്റെ നേരെ ഒരു വീശല്‍ ... ഭാഗ്യം കൊണ്ട്‌ അവന്ടെ കൈ എന്റെ ദുപ്പട്ടയിലെ കൊണ്ടുള്ളൂ..അത് കൊണ്ട്‌ ഞാന്‍ മറിഞ്ഞു വീണില്ല.. വീണു പോയിരുന്നെങ്കില്‍ എതിരെ വരുന്ന വണ്ടിയുടെ കീഴെ പ്പോയി അട പരുവം ആയിപ്പോയേനെ..


അവന്മാര്‍ അല്‍പ ദൂരം പോയി കഴിഞ്ഞാണ് താഴെ കിടന്നിരുന്ന കല്ലുകള്‍ ഞാന്‍ കണ്ടത്, ഉന്നം ഒന്നും ഇല്ല.. എങ്കിലും ഒരെണ്ണം എടുത്തു വെച്ച് കീച്ച്ചാമായിരുന്നു .. എന്തായാലും, അന്ന് ഞാന്‍ ഉറപ്പിച്ചു , ഇനി ഈ വഴിക്ക് നടക്കേണ്ടി വന്നാല്‍ കല്ലുമായെ നടക്കവുള്ളൂ എന്ന്.. ഈ സംഭവം വായിച്ചു കഴിഞ്ഞപ്പോള്‍ സാരമല്ലെങ്കിലും സാധാരണമായ ഒരു സംഗതി ആണല്ലോ എന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും.. ശരിയാണ് , നിങ്ങള്‍ ഒരു പെണ്‍കുട്ടി ആണെങ്കില്‍ ഒട്ടും പുതുമ തോന്നുന്നുണ്ടാവില്ലല്ലോ.. തിരക്കുള്ള ബസില്‍ safety pin കൊണ്ടുള്ള യുദ്ധം നിങ്ങളും ചെയ്തിട്ടുണ്ടാവും ..അതോ, ഇനി ഉപടെദേശങ്ങളുടെ ഒരു നീണ്ട നിര തന്നെ എനിക്ക് സംമാനിക്കാനാണോ ഭാവം ?
1. നിനക്ക് നേരത്തെ പറഞ്ഞിട്ട് പോരാന്‍ മേലായിരുന്നോ, സ്വന്തം സുരഷിതത്വം നീ തന്നെ നോക്കണം, ഈ ലോകം ഇങ്ങനെയാണ്.. 2. നടക്കാതെ ഏതേലും ഓട്ടോ യില്‍ വരാമായിരുന്നു 3. കൂട്ടുകാരെ ആരേം കിട്ടിയില്ലേ , ഒറ്റയ്ക്ക് വരണ്ടായിരുന്നു.. - എല്ലാം ശരിയാണ് .. എന്ന് പറഞ്ഞു, ഒരു പെണ്‍കുട്ടി വഴിയില്‍ കൂടെ നടക്കുന്നത് കണ്ടാല്‍ നഷ്ടപ്പെടുന്ന സംയമനമേ പുരുഷന്മാര്‍ക് ഉള്ളോ ( not a genralised statement ) 
എന്റെ വസ്ത്ര ധാരനതിലും അപാകതയില്ലയിരുന്നു.. ( പെണ്‍കുട്ടിയുടെ ഭാഗത്ത് നിന്ന് വരാവുന്ന തെറ്റുകള്‍ എല്ലാം വിശകലനം ചെയ്തിട്ടല്ലേ, ചര്‍ച്ച തുടരൂ.. അമ്മയെ തല്ലിയാലും രണ്ടു പക്ഷം )

എന്തായാലും, ഇതിവിടെ എഴുതി പുരുഷന്മാര്‍ക്കെല്ലാം ധാര്‍മിക ബോധവും സദാചാര ബോധവും ഉണ്ടാക്കിയെടുക്കാം എന്ന മിഥ്യ ധാരണകള്‍ ഒന്നും എനിക്കില്ല..എല്ലാ ദിവസവും നടന്നു , കല്ലുമായി യുദ്ധം ചെയ്തു ഇത്തരക്കാരെ പേടിപ്പിച്ചു നന്നാക്കിയെടുക്കാം , എന്നും ഞാന്‍ തീരുമാനം എടുത്തിട്ടില്ല..എനിക്കും എന്റെ ജീവനാണ് വലുത് ..എന്ന് പറഞ്ഞു അങ്ങനെ പേടിച്ചു നടക്കാനും പറ്റില്ലല്ലോ 

പിന്നെ ഇതിനൊന്നും ഇന്നെന്നോ ഇന്നലെ എന്നോ നാളെ (?) എന്നോ ഇല്ല.. നാല് വയസ്സെന്നോ മുപ്പതു വയസ്സെന്നോ എഴുപതു വയസ്സെന്നോ ഇല്ല... ആണെന്നും പെണ്ണെന്നും ഉള്ള വ്യത്യാസം ഉണ്ടെന്നു തോന്നുന്നു , വഴിയില്‍ കൂടെ പോയ പുരുഷന്മാരോട് സ്ത്രീകള്‍ അപമര്യാദ ആയി പെരുമാറിയ സംഭവങ്ങള്‍ ഞാന്‍ കേട്ടിട്ടില്ല.. എന്തായാലും , ഞാന്‍ അവന്മാരെ പട്ടികള്‍ എന്ന് വിളിച്ചില്ല, ഭാഗ്യം.. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഒരു ഉപദ്രവവും ചെയ്യാതെ വഴിയില്‍ വിശ്രമിക്കുന്ന തെരുവ് പട്ടികള്‍ എന്നോട് പിണങ്ങിയേനെ.. ജീവിക്കാന്‍ എന്തൊക്കെ വേഷങ്ങള്‍, അതിന്ടെ കൂടെ ഈ നാറാണത്ത് വേഷവും..