Sep 9, 2010

സീരീസ്‌ പരീഷകളുടെ ഓര്‍മയ്ക്ക്


ഒരാഴ്ചത്തെ അവധിക്കു വീട്ടില്‍ വന്നതാണ്‌ ഞാന്‍. ഉറങ്ങിയും ടി. വി കണ്ടും മടുത്തു. പുറത്തേക്ക് ഇറങ്ങാമെന്ന് വെച്ചാല്‍ ഈ മഴ ഒട്ടു സമ്മതിക്കുന്നും ഇല്ല... പിന്നെ ഉള്ള ഒരു ഹോബി , തപ്പലാണ്. അടുക്കളയിലെ പത്രങ്ങളില്‍ ഒന്നും ഇനി ഒരു bakery പലഹാരവും മിച്ചം ഇല്ല..അപ്പോള്‍ അടുക്കളയില്‍ കിടന്നു കറങ്ങിയിട്ട് ഒരു കാര്യോം ഇല്ല.. ഈ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഉപ്പേരീം മിച്ചറും ഒക്കെ തിന്നുമ്പം ഉള്ള ആ സന്തോഷം പറഞ്ഞറിയിക്കാന്‍ മേല... പഷേ എന്റെ അമ്മേം പഠിച്ചു പോയി... ഇപ്പോള്‍ ഒരു പലഹാരവും ഒളിച്ചു വെക്കാറില്ല..എല്ലാം കാണാവുന്ന മാതിരി     മേശപ്പുറത്തൊക്കെ ഉണ്ടാവും .   ഈ മര്യാദക്ക് ഒക്കെ കഴിച്ചാല്‍ എന്തോന്ന് രസം? അതോണ്ട്‌ ഞാന്‍ തീറ്റ അങ്ങ് കുറച്ചു..ഇനി ഇപ്പോള്‍ , മുകളിലെ പത്തായത്തിനകത്ത് പോയി തപ്പാം... എന്തേലും സൂത്ര മാലികള്‍ ഒക്കെ കാണും അതില്‍.. ഉണ്ട്... കൊറേ പഴയ നോട്ട് ബുകുകളും പത്രക്കടലാസും , പഴയ കൊറേ ആന്‍സര്‍ പേപ്പറും  ഉണ്ട്..
വേട്ട വളയന്ടെയും ചിതലിന്ടെയും ആക്രമണത്തില്‍ അവയൊക്കെ നശിച്ചു തുടങ്ങിയിരിക്കുന്നു... എന്തായാലും, നന്നായി...ഒരു അഞ്ചാറ് കൊല്ലം പിറകിലേക്ക് ഒരു യാത്ര തരപ്പെട്ടു.


2002 - 2006 കാലഘട്ടത്തിലാണ് RIT എന്ന മഹത്തായ കോളേജില്‍ ഞങ്ങള്‍ 67 മഹാത്മാക്കള്‍ പഠിച്ചിരുന്നത്..പരീഷകള്‍ എഴുതി കൈ തെളിഞ്ഞ കാലം..
ഒരു semester നിടയില്‍ എന്തോരം പരീഷകളാണ്.. university എക്സാം നു പുറമേ,ഫസ്റ്റ് സീരീസ്‌, സെക്കന്റ്‌ സീരീസ്‌  , പിന്നെ സീരീസ്‌ ന്റെ retest .പിന്നെ retest ന്റെ retest .. അങ്ങനെ പരീഷകളുടെ ഒരു പൂരം..    ഈ കുഞ്ഞി പരീഷകള്‍ക്ക് പിള്ളേരോ(ചില ബുദ്ധിജീവികള്‍ ഒഴിച്ചു) teachers ഓ  അധികം ഗൌരവം ഒന്നും കല്‍പ്പിക്കാത്ത കൊണ്ടാണോ അതോ ചെലവു ചുരുക്കല്‍ പരിപാടിയുടെ ഭാഗമായാണോ എന്ന് അറിഞ്ഞു കൂടാ, കിട്ടുന്ന പേപര്‍ ഒക്കെ 'നോട്ടീസ്' പേപര്‍ പോലെ ഉള്ളവ ആയിരുന്നു...പച്ച , മഞ്ഞ, നീല എന്നിങ്ങനെ ബഹു വര്‍ണ കടലാസിലുള്ള എഴുത്ത് ഒരു രസം തന്നെയാണ്.. 2 പേപര്‍ അടിച്ചു മാറ്റാമെങ്കില്‍ ഈ circuit diagram ത്തിലെ transistor വലത്തോട്ടാണോ ഇടത്തോട്ടാണോ , capacitor ഉമായാണോ resistor ഉം ആയാണോ  കൂട്ടുകെട്ട് മുതലായ    രാഷ്ട്രീയവും ഓര്‍ത്തു തല ചൂടക്കണ്ട..  അതറിഞ്ഞിട്ടു തന്നെ ആവണം രാവിലെ മഞ്ഞ പേപര്‍ തന്നപ്പോള്‍ ഉച്ചക്ക് പച്ച യാണ് കിട്ടിയത്... ഇത് വരെ കേട്ട് കേള്‍വി പോലും ഇല്ലാത്ത തിയറി ക്ക്  definition എഴുതിയതും കടിച്ചാല്‍ പൊട്ടാത്ത സൂത്ര വാക്യങ്ങള്‍ ശൂന്യ ആകാശത്ത് നിന്നും ആവഹിചെടുത്ത്തതും ഈ പെപരുകളില്‍ ആണ്.. പഷേ ഞങ്ങളുടെ കണ്ടുപിടിത്തങ്ങളുടെ പിന്നിലുള്ള ബുദ്ധി വൈഭവം അംഗീകരിച്ചു തരാന്‍ ചിലപ്പോളൊക്കെ  ടീച്ചേര്‍സ് തയ്യാറാവാത്തത് കൊണ്ട് , ആകെ മൊത്തം ഉള്ള പേപര്‍ നെക്കാളും കുറവ് മാര്‍ക്കായിരുന്നു കിട്ടിയത്..ഇച്ചിരെ  എങ്കിലും പ്രോത്സാഹനം കിട്ടുവാരുന്നേല്‍ ഇപ്പോള്‍ ആരായി പോയേനെ.. ഈ പരീഷ ഒക്കെ കഴിഞ്ഞു പേപര്‍ ഒക്കെ കിട്ടി കഴിയുമ്പോള്‍, രണ്ടോ മൂന്നോ ദിവസത്തേക്ക് എല്ലാരുടെയും കയ്യില്‍ കാണും.. ചിലര് കിട്ടിയത് കൊണ്ട് തൃപ്തി ആയി അവരുടെ പേപര്‍ ചവറ്റു കുട്ടയില്‍ ഇടുകയോ അല്ലെങ്കില്‍ rocket ഉണ്ടാക്കി മുകളിലേക്കോ അല്ലെങ്കില്‍ മുന്നില്‍ ഇരിക്കുന്ന പെണ്കൊചിന്ടെ തലയിലെക്കോ ഒക്കെ വിഷേപിക്കും. അല്ലെങ്കില്‍ വള്ളമോ,പൂവോ അങ്ങനെ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി തങ്ങളുടെ extra curricular  activities ഇല്‍ മുഴുകിയിരിക്കും ... വേറൊരു കൂട്ടരുണ്ട്.. പേപര്‍ കയ്യില്‍ കിട്ടിയ പിന്നെ പിച്ച തെണ്ടല്‍ തുടങ്ങും , ഇവിടെ ഇചിരേം   കൂടെ മാര്‍ക്ക്‌, ഇത് ശരിയാ , ഈ ബുക്ക്‌ റെഫര്‍ ചെയ്ത ഞാന്‍ എഴുതിയെ..എന്നൊക്കെ ഓരോ dialogues   അടിക്കും.. ചില ഭിഷടനക്കാര്‍ നമ്മുടെ പൊറകെ നടന്നു കാശു  ചോദിക്കതില്ലേ , ശല്യം  സഹിക്കാന്‍ മേലാതെ നമ്മള് എന്തേലും ഒക്കെ കൊടുക്കത്തില്ലേ... അതെ മനശാസ്ത്ര പരമായ നിലപാട്  ആണ് ഇവര്‍ എടുക്കുന്നത്...സ്റ്റാഫ്‌ റൂമിലും സമാധാനം കൊടുക്കില്ല.. മാര്‍ക്ക്‌ കുറഞ്ഞിട്ടു ഒന്നും അല്ല കേട്ടോ. മുഴുവന്‍ മാര്‍കിനെക്കളും ഒന്നോ രണ്ടോ മാര്‍ക്കെ സാധാരണ ഇവര്‍ക്ക് കുറവ് വരാറുള്ളൂ... പിന്നെ neutral ആയിട്ടുള്ള കുറച്ചു പേരാണ് അടുത്ത category . അത്രയ്ക്ക് ആര്‍തീം ഇല്ല   അത്രയ്ക്ക്  നിസ്സാരതയും ഇല്ല...





എന്തായാലും ഞാന്‍ അന്ന്, ഈ പെപറുകള്‍ ഒക്കെ എടുത്തു  സൂക്ഷിച്ചു വെച്ചു.. എന്റെ മാത്രമല്ല, അന്ന് എനിക്ക് വെറുതെ പേപര്‍ തന്ന കുറച്ചു കൂട്ടുകാരുടെയും.. പഷേ ഇനീം, ഈ ചിതലിന്ടെ കയ്യില്‍ നിന്നും അത് സംരഷിക്കാമെന്ന് എനിക്ക് തോന്നുന്നില്ല...അത് കൊണ്ട്, പേപര്‍ കച്ചവടക്കാരന് എടുത്തു കൊടുത്തു...ഇനി വല്ല കടല പൊതിയുമായി അവ എന്ടെയോ നിങ്ങളുടെയോ അടുത്ത് വരാന്‍ വഴിയുണ്ട്...
എന്തായാലും , ആ നല്ല നാളുകളുടെ ബാക്കി സൂക്ഷിപ്പുകള്‍ക്ക് ഇനി മേല്‍ വിട. 

6 comments:

Ether said...
This comment has been removed by the author.
ദീപ said...

നന്നാക്കാമായിരുന്നു...എന്തേലും ഒക്കെ കുത്തി കുറിക്കണമെന്ന് തോന്നി..നേരെ ബ്ലോഗിലോട്ടാ ഇട്ടേ...
കൂട്ടുകാര്‍ക്ക് ഇതിലും നന്നായി പറയാന്‍ കാണും ...
RIT ലേബലില്‍ എല്ലാര്‍ക്കും എഴുതാമല്ലോ...
സീരീസ്‌ നെ പറ്റി എന്തേലും ഒക്കെ പറയാനുണ്ടെല്‍ കമന്റ്‌ ഇട് , അല്ലേല്‍ ബ്ലോഗില്‍ പോസ്ടിയെച്ചു ലിങ്ക് ഇട്ടാലും മതി.

ജോബിന്‍ said...

ഡീ എന്റെ പേപ്പര്‍ വല്ലോം അതിലുന്ടെങ്കില്‍ അത് പുറത്തു വിടരുത്...
ഇപ്പൊ നാട്ടിലും വീട്ടിലും ഒക്കെ ഒരു വിലയുള്ളതാ ..
വെറുതെ എന്തിനാ ഒറ്റസംഖ്യയില്‍ ഉള്ള മാര്‍ക്ക്‌ കണ്ടു അത് കൂടി കളയുന്നെ...

ധനേഷ് said...

എന്റ്റെ പേപ്പര് അതില് ഉണ്ടായിരുന്നല്ലോ അല്ലേ?

ഫുള് മാര്ക്കുള്ള എന്റെ പേപ്പര് കണ്ട്, സ്ഫടികം സിനിമയുടെ അവസാന ഭാഗത്ത് മോഹന്ലാല് ഉണ്ടാക്കിയ ഉടായിപ്പ് സാധനങ്ങള് നോക്കി തിലകന് തട്ടിന്പുറത്ത് സെന്റിയായി നില്ക്കുന്ന പോലെ, ‘ഇത്ര നന്നായി പഠിച്ചിരുന്ന പയ്യന്റെ ഭാവിയാണല്ലോ ഈശ്വരാ ഞങ്ങള് ഉഴപ്പി നശിപ്പിച്ചത്’എന്ന് ചിന്തിച്ച് നീ നില്ക്കുന്ന രംഗം ഞാന് ഭാവനയില് കാണുന്നു!

ജോബിനേ, നിന്റെ പേപ്പറില് ഒന്നും മാര്ക്ക് ഇട്ടിരുന്നില്ല.. ആ കയ്യക്ഷരം കണ്ടിട്ട് എങ്ങനെ പിടിച്ചാ വായിക്കേണ്ടത് എന്ന് ടീച്ചേര്സിന് മനസിലാവാറില്ലായിരുന്നല്ലോ..

പഥികന്‍ said...

ധനേഷേ സൂപ്പര്‍. കൊടുകൈ. അവന്റെ സര്‍ക്യൂട്ട്സിന്റെ പേപ്പര്‍ കണ്ടാല്‍ ഗ്രാഫിക്സിന്റെ പേപ്പറാണെന്നു തോന്നുമായിരുന്നു. മൊത്തം വരകള്‍ മാത്രം :)

പിന്നെ എനിക്കീവക പരിപാടികള്‍ക്കു താല്‍പ്പര്യമില്ലാത്തതിനാല്‍ എന്റെ പേപ്പറൊന്നും കയ്യില്‍ കാണില്ലായിരിക്കും. എനിക്കുവേണ്ടി നീയെഴുതിവെച്ചിട്ടു എടുത്തുകൊണ്ടു പോയ അസൈന്മെന്റ്സ് വല്ലതും കണ്ടു കിട്ടിയോടീ?

വെറുതെ ചോദിച്ചതാ, എന്റെ പേരിലൊരു അസൈന്മെന്റ്സ് കാണാനെനിക്കിപ്പൊഴും ഒരു ആശ. :(

Kamchalabdhan said...

ഡാ നീ അപ്പൊ എന്‍റെ catogory ഉള്ളവരുടെ കാര്യം വിട്ടോ ---- answer papper വാങ്ങാന്‍ പോലും ക്ലാസ്സില്‍ ഉണ്ടാകാത്ത പാവം ഞങ്ങള്‍ !!!! തുണ്ട് എഴുതാന്‍ വേണ്ടി ശേകരിച്ചു വെച്ച പല വര്‍ണ്ണ കടലാസുകള്‍ ഇപ്പോളും എന്‍റെ RIT യെന്ന ഫയലില്‍ ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട് !!